Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train And Flight

Kottayam

ട്രെ​യി​നും വി​മാ​ന​വും: പു​തി​യ സ​ര്‍​ക്കാ​രി​ല്‍ ക​ണ്ണുന​ട്ട് എ​രു​മേ​ലി

എ​​രു​​മേ​​ലി: പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ അ​​ധി​​കാ​​ര​​മേ​​ല്‍​ക്കു​​മ്പോ​​ള്‍ ജി​​ല്ല​​യു​​ടെ​​യും പ്ര​​ത്യേ​​കി​​ച്ച് എ​​രു​​മേ​​ലി​​യു​​ടെ​​യും പ്ര​​തീ​​ക്ഷ പ്ര​​ധാ​​ന​​മാ​​യും ശ​​ബ​​രി​​മ​​ല വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യും ശ​​ബ​​രി റെ​​യി​​ല്‍പാ​​ത​​യു​​മാ​​ണ്. ഇ​​ത് ര​​ണ്ടി​​നും തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ല്‍ സാ​​ധ്യ​​മാ​​ക്കാ​​ന്‍ പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​ന​മെ​​ടു​​ക്കു​​മെ​​ന്നാ​​ണ് നാ​​ടി​ന്‍റെ പ്ര​​തീ​​ക്ഷ.

എ​​രു​​മേ​​ലി​​യു​​ടെ വി​​ക​​സ​​ന സ്വ​​പ്‌​​ന​​മാ​​യ ശ​​ബ​​രി റെ​​യി​​ല്‍​വേ​​യ്ക്കും വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നും പു​​തി​​യ സ​​ര്‍​ക്കാ​​ര്‍ ഗ​​തി​​വേ​​ഗം ന​​ല്‍​കു​​ന്ന​​തി​​ന് കൃ​​ത്യ​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്തു​​മെ​​ന്ന് പൂ​​ഞ്ഞാ​​ര്‍ നി​​യു​​ക്ത എം​​എ​​ല്‍​എ എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ ഇ​​തി​​നോ​​ട​​കം പ​​റ​​ഞ്ഞുക​​ഴി​​ഞ്ഞു. സ​​ര്‍​ക്കാ​​ര്‍ രൂ​​പീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ന്‍റെ നി​​യു​​ക്ത എം​​എ​​ല്‍​എ പ്ര​​ഫ. റോ​​ണി കെ. ​​ബേ​​ബി​​യും എ​​രു​​മേ​​ലി​​യു​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ദ്ധ​​തി​​ക്ക് അ​​നു​​കൂ​​ല ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ല്‍ ആ​​ന്‍റോ ആ​​ന്‍റ​ണി എം​​പി​​യും സ​​ജീ​​വ​​മാ​​യി ഇ​​ട​​പെ​​ടു​​ന്നു​​ണ്ട്.

വി​​മാ​​ന​​ത്താ​​വ​​ള നി​​ര്‍​മാ​​ണ തു​​ട​​ക്ക തീ​​യ​​തി​​യാ​​യി മു​​ന്‍ സ​​ര്‍​ക്കാ​​ര്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത് ഈ ​​വ​​ര്‍​ഷം ഓ​​ഗ​​സ്റ്റ് മാ​​സ​​മാ​​യി​​രു​​ന്നു. എ​​ല്ലാം അ​​നു​​കൂ​​ല​​മാ​​യാ​​ല്‍ ഓ​​ഗ​​സ്റ്റി​​ല്‍ ത​​ന്നെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച് 2029 ഓ​​ടെ പൂ​​ര്‍​ത്തി​​യാ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു മു​​ന്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ പ്ര​​ഖ്യാ​​പ​​നം.

നി​​ല​​വി​​ല്‍ ശ​​ബ​​രി​​മ​​ല ഗ്രീ​​ന്‍​ഫീ​​ല്‍​ഡ് വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി സ​​ങ്കീ​​ര്‍​ണ​​മാ​​യ ചി​​ല നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. കൂ​​ടു​​ത​​ല്‍ ഭൂ​​മി ഏ​​റ്റ​​ടു​​ക്കു​​ന്ന​​തി​​നെ​​തി​​രേ ഹൈ​​ക്കോ​​ട​​തി സിം​​ഗി​​ള്‍ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ണ് നി​​ല​​വി​​ലു​​ള്ള ത​​ട​​സം. ഈ ​​ഉ​​ത്ത​​ര​​വി​​നെ​​തി​​രേ മു​​ന്‍ സ​​ര്‍​ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ല്‍ അ​​പ്പീ​​ല്‍ ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. ഈ ​​അ​​പ്പീ​​ലി​​ല്‍ അ​​നു​​കൂ​​ല വി​​ധി വ​​ന്നാ​​ല്‍ നി​​ര്‍​മാ​​ണം തു​​ട​​ങ്ങാ​​നാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

പ​​ദ്ധ​​തി​​ക്കാ​​യി ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ല്‍നി​​ന്നും സ​​മീ​​പ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നു​​മാ​​യി 2,570 ഏ​​ക്ക​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള സ​​ര്‍​ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം ഹൈ​​ക്കോ​​ട​​തി​​യു​​ടെ സിം​​ഗി​​ള്‍ ബെ​​ഞ്ച് നേ​​ര​​ത്തെ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു. ഇ​​ത്ര​​യ​​ധി​​കം ഭൂ​​മി എ​​ന്തി​​നാ​​ണ് ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത് എ​​ന്ന​​തി​​ല്‍ വ്യ​​ക്ത​​ത​​യി​​ല്ലെ​​ന്നും മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചി​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു ഈ ​​ന​​ട​​പ​​ടി.

സിം​​ഗി​​ള്‍ ബെ​​ഞ്ചി​​ന്‍റെ ഈ ​​ഉ​​ത്ത​​ര​​വി​​നെ​​തി​​രേ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ല്‍ ന​​ല്‍​കി​​യ അ​​പ്പീ​​ല്‍ കോ​​ട​​തി ഫ​​യ​​ലി​​ല്‍ സ്വീ​​ക​​രി​​ക്കു​​ക​​യും ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ ന​​ട​​പ​​ട​​ക​​ളി​​ല്‍ യ​​ഥാ​​സ്ഥി​​തി തു​​ട​​രാ​​ന്‍ നി​​ര്‍​ദേ​​ശി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. കേ​​സി​​ല്‍ അ​​ന്തി​​മ​വി​​ധി വ​​രു​​ന്ന​​ത് വ​​രെ ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ ന​​ട​​പ​​ടി​​ക​​ളി​​ല്‍ വ​​ലി​​യ പു​​രോ​​ഗ​​തി ഉ​​ണ്ടാ​​വി​​ല്ല. ചെ​​റു​​വ​​ള്ളി എ​​സ്റ്റേ​​റ്റി​​ന്‍റെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ​​ത്തെ ചൊ​​ല്ലി​​യു​​ള്ള ത​​ര്‍​ക്ക​​ത്തി​​ല്‍ പാ​​ലാ സ​​ബ് കോ​​ട​​തി​​യി​​ല്‍നി​​ന്ന് സ​​ര്‍​ക്കാ​​രി​​ന് അ​​നു​​കൂ​​ല​​മ​​ല്ലാ​​ത്ത വി​​ധി​​യു​​ണ്ടാ​​യി.

എ​​സ്റ്റേ​​റ്റ് ഉ​​ട​​മ​​ക​​ളാ​​യ അ​​യ​​ന ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റി​​ന് അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നു ഈ ​​വി​​ധി. എ​​ന്നാ​​ല്‍, ഇ​​ത് വി​​മാ​​ന​​ത്താ​​വ​​ള പ​​ദ്ധ​​തി​​യെ ബാ​​ധി​​ക്കി​​ല്ലെ​​ന്നും ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ നി​​യ​​മ​​പ്ര​​കാ​​രം ന​​ഷ്ട​​പ​​രി​​ഹാ​​രം കോ​​ട​​തി​​യി​​ല്‍ കെ​​ട്ടി​​വ​​ച്ച് മു​​ന്നോ​​ട്ട് പോ​​കാ​​നു​​മാ​​ണ് സ​​ര്‍​ക്കാ​​ര്‍ നീ​​ക്കം. 3,500 മീ​​റ്റ​​ര്‍ നീ​​ള​​മു​​ള്ള റ​​ണ്‍​വേ​​യാ​​ണ് വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും നീ​​ള​​മേ​​റി​​യ റ​​ണ്‍​വേ​​ക​​ളി​​ല്‍ ഒ​​ന്നാ​​യി​​രി​​ക്കും ഇ​​ത്.

കേ​​ന്ദ്ര വ്യോ​​മ​​യാ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍നി​​ന്നും പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യ​​ത്തി​​ല്‍നി​​ന്നും പ​​ദ്ധ​​തി​​ക്ക് നേ​​ര​​ത്തേ ത​​ന്നെ ത​​ത്വ​​ത്തി​​ലു​​ള്ള അ​​നു​​മ​​തി ല​​ഭി​​ച്ചി​​രു​​ന്നു.

അ​​ങ്ക​​മാ​​ലി-​എ​​രു​​മേ​​ലി ശ​​ബ​​രി റെ​​യി​​ല്‍​പാ​​ത നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി ഭൂ​​മി​​യേ​​റ്റെ​​ടു​​ക്ക​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ മു​​ന്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന കാ​​ല​​ത്ത് റ​​വ​​ന്യു അ​​ധി​​കൃ​​ത​​ര്‍​ക്കു നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​രു​​ന്നു. പ​​ദ്ധ​​തി​​യു​​ടെ പ​​കു​​തി ചെ​​ല​​വ് വ​​ഹി​​ക്കാ​​നും ഇ​​തി​​നാ​യി 1900 കോ​​ടി രൂ​​പ കി​​ഫ്ബി വ​​ഴി ന​​ല്‍​കാ​​നും മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.

ഇ​​ക്കാ​​ര്യം കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രാ​​ല​​യ​​ത്തെ അ​​റി​​യി​​ച്ചി​​ട്ടു​​മു​​ണ്ട്. പാ​​ത എ​​രു​​മേ​​ലി​​യി​​ല്‍നി​​ന്നു പു​​ന​​ലൂ​​ര്‍ വ​​ഴി ബാ​​ല​​രാ​​മ​​പു​​ര​​ത്തേ​​ക്കു നീ​​ട്ടു​​ന്ന​​തി​​നു​​ള്ള സ​​ര്‍​വേ​​യ്ക്ക് ര​​ണ്ട് കോ​​ടി രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ളി​​ലും നാ​​ട് പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണ് കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

Latest News

Corehub Up